Ultimate magazine theme for WordPress.

രാഷ്ട്രീയ നേട്ടത്തിനായി തന്റെ മകന്റെ പേര് ഉപയോഗിക്കരുതെന്ന് എയ്ഡന്‍ ക്ലാര്‍ക്കിന്റെ പിതാവ്

ന്യൂയോര്‍ക്ക് : ഡൊണാള്‍ഡ് ട്രംപിനോടും ജെഡി വാന്‍സിനോടും രാഷ്ട്രീയ നേട്ടത്തിനായി തന്റെ മകന്റെ പേര് ഉപയോഗിക്കരുതെന്ന് കഴിഞ്ഞ വര്‍ഷം ഹെയ്തിയില്‍ നിന്നുള്ള കുടിയേറ്റക്കാരന്‍ ഓടിച്ച മിനിവാന്‍ സ്‌കൂള്‍ ബസുമായി കൂട്ടിയിടിച്ച് മരിച്ച 11 വയസ്സുകാരന്റെ പിതാവ് നഥാന്‍ ക്ലാര്‍ക്ക് ആവശ്യപ്പെട്ടു.

ഒഹായോയിലെ സ്പ്രിംഗ്ഫീല്‍ഡില്‍ ചൊവ്വാഴ്ച നടന്ന സിറ്റി കമ്മീഷന്‍ യോഗത്തില്‍, എയ്ഡന്‍ ക്ലാര്‍ക്കിന്റെ പിതാവ് നഥാന്‍ ക്ലാര്‍ക്ക് തന്റെ ഭാര്യ ഡാനിയേലിനൊപ്പം ഫോറത്തെ അഭിസംബോധന ചെയ്തു. മീറ്റിംഗില്‍ സംസാരിച്ച ക്ലാര്‍ക്ക് പറഞ്ഞു: ”എന്റെ മകന്‍ ഐഡന്‍ ക്ലാര്‍ക്കിന് പകരം 60 വയസ്സുള്ള ഒരു വെള്ളക്കാരന്‍ കൊല്ലപ്പെട്ടെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ട്രംപും വാന്‍സും ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാരെ ക്ലാര്‍ക്ക് പട്ടികപ്പെടുത്തിയാണ് രാഷ്ട്രീയ നേട്ടത്തിനായി തന്റെ മകന്റെ പേര് ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞത്.

Sharjah city AG
Leave A Reply

Your email address will not be published.