Ultimate magazine theme for WordPress.

വാഷിംഗ്ടൺ സെൻ്റ് തോമസ് ഇടവകയിൽ പൂർവകാല അംഗങ്ങളുടെ സംഗമം നടന്നു

വാഷിംഗ്ടൺ : മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്‌റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ വാഷിംഗ്ടൺ സെൻ്റ് തോമസ് ഇടവകയുടെ ആഭിമുഖ്യത്തിൽ ഇടവകയിലെ പൂർവകാല അംഗങ്ങളുടെ സംഗമം നടന്നു.

ഇടവക മെത്രാപ്പൊലീത്താ സഖറിയാസ് മാർ നിക്കോളോവോസ് ഉദ്ഘാടനം നിർവഹിച്ചു. ഫാ. കെ. ഓ ചാക്കോ അധ്യക്ഷത വഹിച്ചു. ഐസക്ക് ജോൺ സ്വാഗതവും മുൻകാല അംഗങ്ങളായിരുന്ന സി.ഡി. വർഗീസ്, എബ്രഹാം ജോഷ്വാ, ജോർജ് വർഗീസ്, എന്നിവർ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ആശംസകൾ നേരുകയും ചെയ്‌തു. നിർമല തോമസിൻ്റെ നേതൃത്വത്തിൽ മർത്തമറിയം സമാജ അംഗങ്ങൾ ഗാനം ആലപിച്ചു. ഈപ്പൻ വർഗീസ് നന്ദി പറഞ്ഞു.

Sharjah city AG
Leave A Reply

Your email address will not be published.