Ultimate magazine theme for WordPress.

കാലിഫോർണിയയിലെ കാട്ടുതീ: കാരണക്കാരനെന്ന് സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തു

കാലിഫോർണിയ : കാലിഫോർണിയയിലെ 34,000 ഏക്കറിലധികം ഭൂമി കത്തി നശിപ്പിച്ച കാട്ടുതീയായ ലൈൻ ഫയറിന് കാരണക്കാരനെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്.

കാലിഫോർണിയയിലെ നോർകോയിൽ താമസിക്കുന്ന 34 കാരനായ ജസ്റ്റിൻ വെയ്ൻ ഹാൽസ്റ്റെൻബെർഗിനെ ചൊവ്വാഴ്ച അറസ്റ്റ് ചെയ്തതായും തടവിലാക്കിയതായും അധികൃതർ അറിയിച്ചു. തെക്കൻ കാലിഫോർണിയയിൽ നിയന്ത്രണാതീതമായി കത്തിക്കൊണ്ടിരിക്കുന്ന മൂന്ന് പ്രധാന കാട്ടുതീകളിൽ ഒന്നാണ് ലൈൻ ഫയർ. അഗ്നിശമനസേന വളരെയധികം പാടുപെട്ടിട്ടും ലൈൻ ഫയർ 14% മാത്രമാണ് അണയ്ക്കാൻ സാധിച്ചത്.

Sharjah city AG

Comments are closed.