സൈബീരിയ : ”നരകത്തിലേക്കുള്ള വാതില്‍” എന്നറിയപ്പെടുന്ന സൈബീരിയയിലെ ഭീമന് ദ്വാരമായ ബറ്റഗൈക ഗര്‍ത്തം 30 വര്‍ഷത്തിനുള്ളില്‍ മൂന്നിരട്ടി വലുതായതായി ശാസ്ത്രജ്ഞര്‍. കാലാവസ്ഥാ വ്യതിയാനംമൂലമാണ് പ്രതീക്ഷിച്ചതിലും വേഗത്തില്‍ വലുതാകുന്നതെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു.
യാന ഹൈലാന്‍ഡില്‍ സ്ഥിതി ചെയ്യുന്ന ബറ്റഗൈക ഗര്‍ത്തം 200 ഏക്കര്‍ വീതിയും 300 അടി ആഴവുമുള്ളതാണ്. ഭൂമിയിലെ ഏറ്റവും പഴക്കമുള്ള രണ്ടാമത്തെ പെര്‍മാഫ്രോസ്റ്റാണ് ബറ്റഗേ ഗര്‍ത്തം. ശീതീകരിച്ച പോഷകങ്ങള്‍ ഉരുകുകയും അന്തരീക്ഷത്തിലേക്ക് പുറത്തുവിടുകയും ചെയ്യുന്നതിനാല്‍ അതിവേഗം വികസിക്കുന്ന ഗര്‍ത്തം ഹരിതഗൃഹ വാതക ഉദ്വമനം വര്‍ദ്ധിപ്പിക്കുമെന്നും ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
