ഗാംഗ്‌ടോക്ക് : സിക്കിമിൽ സൈനിക വാഹനം 700-800 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. നാല് സൈനികർ മരണപ്പെട്ടു. പശ്ചിമ ബംഗാളിലെ പെഡോങ്ങിൽ നിന്ന് സിക്കിമിലെ സുലുക്കിലേക്ക് പോകുകയായിരുന്ന സൈനിക വാഹനമാണ് അപകടത്തിൽപെട്ടത്.
സിക്കിമിലെ പാക്യോങ് ജില്ലയിലെ സിൽക്ക് റൂട്ടിലാണ് അപകടമുണ്ടായത്.ഡ്രൈവർ പ്രദീപ് പട്ടേൽ (മധ്യപ്രദേശ്), ക്രാഫ്റ്റസ്മാൻ ഡബ്ല്യൂ. പീറ്റർ (മണിപ്പുർ), നായിക് ഗുർസേവ് സിങ് (ഹരിയാണ), സുബേദാർ കെ. തങ്കപാണ്ടി (തമിഴ്നാട്) എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വാഹനം റോഡിൽ നിന്ന് തെന്നി 700-800 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു.

Comments are closed.