Ultimate magazine theme for WordPress.

ഈ കാലഘട്ടത്തിലെ വൈദികർ നല്ല ശമരിയക്കാരൻ ആകണം: മാർ റാഫേൽ തട്ടിൽ

ഇരിട്ടി : ഈ കാലഘട്ടത്തിലെ വൈദികർ നല്ല ശമരിയക്കാരൻ ആകണമെന്ന് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. സീറോമലബാർ സഭയുടെ മലബാറിലെ വൈദികപരിശീലന കേന്ദ്രമായ കുന്നോത്ത് ഗുഡ് ഷെപ്പേഡ് മേജർ സെമിനാരിയിൽ രജത ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഈ കാലഘട്ടത്തിലെ വൈദികർ നല്ല ശമരിയക്കാരൻ ആകണം. ഉദാത്തമായ ആധ്യാത്മികമൂല്യങ്ങൾ മുറുകെപ്പിടിക്കുന്നവരാകണം. ഓരോ വൈദികനും മറ്റൊരു ക്രിസ്‌തുതന്നെ ആകണം. വിശുദ്ധരായ ഒട്ടേറെ വൈദികരാണ് സഭയുടെ ശക്തി. അറിവിൻ്റെ രംഗത്ത് ഏറെ അക്കാദമിക മികവുകൾ നേടുമ്പോൾ തന്നെ നല്ല അയൽക്കാരൻ്റെ നന്മ നമ്മൾ നിലനിർത്തണം- ബിഷപ്പ് പറഞ്ഞു.

Sharjah city AG
Leave A Reply

Your email address will not be published.