ലണ്ടൻ : ഇംഗ്ലിഷ് ചാനലിൽ അനധികൃത കുടിയേറ്റക്കാരുടെ ബോട്ട് മുങ്ങി അപകടം. ഗർഭിണിയും കുട്ടികളും ഉൾപ്പെടെ 12 പേർ മുങ്ങി മരിച്ചു. ബോട്ടിൽനിന്നും അമ്പതോളം പേരെ കോസ്റ്റ്ഗാർഡും പൊലീസും നാവികസേനയും ചേർന്ന് രക്ഷപ്പെടുത്തി.
രണ്ടുപേരെ ഇനിയും കാണാനില്ല. ഇവർക്കായി തിരച്ചിൽ തുടരുകയാണ്. ബോട്ടിലുണ്ടായിരുന്നവരിൽ ഏറെപേരും സ്ത്രീകളാണ്. ഇവരിൽ എട്ടുപേർക്ക് മാത്രമാണ് ലൈഫ് ജാക്കറ്റ് ഉണ്ടായിരുന്നത്. ബോട്ടിന് ഉൾക്കൊള്ളാവുന്നതിൻ്റെ ഇരട്ടിയിലധികം പേരാണ് ഇതിൽ ഉണ്ടായിരുന്നതെന്നാണ് ഫ്രഞ്ച് കോസ്റ്റ് ഗാർഡ് വെളിപ്പെടുത്തുന്നത്.
