കാനഡ : ഐ.പി.സി ഫാമിലി കോൺഫ്രൻസിന്റെ നടത്തിപ്പിനായി 20- മത് ഫാമിലി കോൺഫ്രൻസ് പ്രയർലൈൻ പ്രവർത്തനം ആരംഭിക്കുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രാർത്ഥനാ സഹകാരികളെ പങ്കെടുപ്പിച്ചുകൊണ്ടാണ് പ്രയർലൈൻ പ്രവർത്തനം ആരംഭിക്കുന്നത്.
(സെപ്റ്റംബർ 5) നാളെ വൈകിട്ട് 9 മുതൽ 10 വരെ [ ഈസ്റ്റേൺ ടൈം] സൂം പ്ലാറ്റ്ഫോമിൽ പ്രാർത്ഥനാ വിഷയങ്ങൾക്കായുള്ള പ്രയർ ലൈൻ ഉദ്ഘാടനം നടക്കും. പാ. തോമസ് ഇടിക്കുള ഉദ്ഘാടനം നിർവ്വഹിക്കും. പാ. ഷാജി ഡാനിയേൽ മുഖ്യ പ്രഭാഷണം നടത്തും. ബ്രദർ ജിനു വർഗീസ്, സിസ്റ്റർ അനൂ സാം എന്നിവർ ഗാന ശുശ്രൂഷ നയിക്കും. ഐപിസി 20 -മത് കുടുംബ സംഗമം കാനഡയിലെ എഡ്മന്റണിൽ 2025 ജൂലൈ 17 മുതൽ 20 വരെ നടത്തപ്പെടും. ” ഇതാ ! അവിടുന്ന് വാതിൽക്കൽ ” എന്നതാണ് കോൺഫ്രൻസ് തീം.
