Ultimate magazine theme for WordPress.

സുഞ്ജവാന്‍ സൈനിക ക്യാമ്പിന് സമീപം ഭീകരാക്രമണം: ഒരു സൈനികന് പരിക്ക്

ശ്രീനഗര്‍ : ജമ്മുവിലെ ഏറ്റവും വലിയ സൈനിക താവളമായ സുഞ്ജവാന്‍ സൈനിക ക്യാമ്പിന് സമീപം ഭീകരാക്രമണം. വെടിവെപ്പില്‍ ഒരു സൈനികന് പരിക്കേറ്റു.

രാവിലെ 10 മണിക്കും 10.30 നും ഇടയിലാണ് ആക്രമണം ഉണ്ടായതെന്ന് പ്രതിരോധ വക്താവ് ലഫ്റ്റനന്റ് കേണല്‍ സുനീല്‍ ബര്‍ട്ട്വാള്‍ പറഞ്ഞു. ക്യാംപിലെ സെന്‍ട്രി പോസ്റ്റിനു നേരെയാണ് ആക്രമണം ഉണ്ടായത്. വെടിവെപ്പിനു ശേഷം സൈനിക താവളം സീല്‍ ചെയ്തു. സമീപ പ്രദേശങ്ങളില്‍ ഭീകരര്‍ക്കായി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

Sharjah city AG
Leave A Reply

Your email address will not be published.