Ultimate magazine theme for WordPress.

പരിശീലന പറക്കല്‍: ഇന്ത്യന്‍ വ്യോമസേന യുദ്ധവിമാനം രാജസ്ഥാനിൽ തകര്‍ന്നുവീണു

ബാര്‍മര്‍ : സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധവിമാനമായ മിഗ്-29 രാജസ്ഥാനിലെ ബാര്‍മറില്‍ തകര്‍ന്നുവീണു. അപകടത്തിന് തൊട്ടുമുമ്പ് പൈലറ്റ് പുറത്തുചാടി രക്ഷപെട്ടു.

ബാര്‍മര്‍ സെക്ടറിലെ വ്യോമസേനാ താവളത്തില്‍ നിന്ന് പരിശീലന പറക്കല്‍ നടത്തിയ യുദ്ധവിമാനം, ബാര്‍മറിലെ ഉത്തര്‍ലായ്ക്ക് സമീപമുള്ള ജനവാസമില്ലാത്ത സ്ഥലത്ത് ഇടിച്ചിറങ്ങുകയായിരുന്നു. തുടർന്ന് തൊട്ടുപിന്നാലെ വിമാനം പൊട്ടിത്തെറിച്ചു. ജീവനോ സ്വത്തുക്കള്‍ക്കോ നഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല,’ വ്യോമസേന എക്‌സ് പോസ്റ്റില്‍ അറിയിച്ചു.

Sharjah city AG

Comments are closed.