Ultimate magazine theme for WordPress.

അധികാരത്തിലെത്തിയാൽ കഞ്ചാവിൻ്റെ ഉപയോഗം നിയമപരമാക്കുമെന്ന് ട്രംപ്

ഫ്ലോറിഡ: അധികാരത്തിലെത്തിയാൽ വിനോദത്തിനായുള്ള കഞ്ചാവിൻ്റെ ഉപയോഗം നിയമപരമാക്കുമെന്ന് മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്.

ആളുകൾ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, മുതിർന്നവർക്കായി വ്യക്തിഗത അളവില്‍ കഞ്ചാവ് നിയമവിധേയമാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. സമൂഹമാധ്യമമായ ട്രൂത്തിലൂടെയാണ് പ്രഖ്യാപനം. മിക്ക യുഎസ് സംസ്ഥാനങ്ങളും മെഡിക്കൽ അല്ലെങ്കിൽ വിനോദ ആവശ്യങ്ങൾക്കായി കഞ്ചാവ് ഉപയോഗിക്കാൻ അനുവദിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ എന്തുകൊണ്ട് ഫ്‌ളോറിഡയിൽ മാത്രം കഞ്ചാവ് നിയമവിരുദ്ധമാണെന്നാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ട്രംപിൻ്റെ ചോദ്യം.

Sharjah city AG