Ultimate magazine theme for WordPress.

നമ്മൾ ജീവിക്കുന്ന സമൂഹത്തിൻ്റെ നന്മയ്കായി പ്രവർത്തിക്കണമെന്ന് മാർ മാത്യു മൂലക്കാട്ട്

കോതനല്ലൂർ : നമ്മൾ ജീവിക്കുന്ന സമൂഹത്തിൻ്റെ നന്മയ്കായി പ്രവർത്തിക്കണമെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്. പീയൂസ് മാർപാപ്പ കോട്ടയം വികാരിയാത്ത് സ്ഥാപിച്ചതിന്റെ 114-ാം അതിരൂപതാതല ആഘോഷങ്ങൾ കോതനല്ലൂർ തൂവാനിസ പ്രാർഥനാലയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശുദ്ധിയിൽ വളരാനും ശുശ്രൂഷയുടെ ജീവിതശൈലി സ്വീകരിക്കാനും പ്രേഷിതചൈതന്യത്തിൽ അനുദിനം വളരാനും വിളിക്കപ്പെട്ടവരാണ് നാം ഓരോരുത്തരുമെന്ന് അനുസ്മരിക്കണമെന്നും സമൂഹനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കണമെന്നും പ്രകൃതിദുരന്ത പശ്ചാത്തലത്തിൽ എല്ലാവിഭാഗം ജനങ്ങൾക്കുമായി സഭ ചെയ്യുന്ന ശുശ്രൂഷകൾ നമ്മുടെ ഒരുമയുടെയും വിശ്വാസനിറവിന്റെയും നേർസാക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Sharjah city AG