Ultimate magazine theme for WordPress.

ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലിന് അതിരൂപത സ്വീകരണം നൽകി

ചങ്ങനാശേരി : ആർച്ച് ബിഷപ്പ് മാർ തോമസ് തറയിലിന് അതിരൂപതയുടെ ആഭിമുഖ്യത്തിൽ സെൻ്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ സ്വീകരണം നൽകി. റവ.ഡോ. ജോസ് കൊച്ചുപറമ്പിൽ കാനോനിക ക്രമപ്രകാരം കത്തിച്ച തിരി മാർ തോമസ് തറയിലിനു കൈമാറി ദേവാലയത്തിലേക്കു സ്വീകരിച്ചു.

ആർച്ച് ബിഷപ്പ് മാർ ജോർജ് കോച്ചേരി, സാഗർ ബിഷപ്പ് മാർ ജയിംസ് അത്തിക്കളം, മുൻ ബിഷപ്പ് മാർ തോമസ് തുരുത്തിമറ്റം, മാർ തോമസ് പാടിയത്ത് എന്നിവർ ആശംസകൾ അറിയിച്ചു. മാർ തോമസ് തറയിൽ മറുപടിപ്രസംഗം നടത്തി. മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, മോൺ. ജയിംസ് പാലയ്ക്കൽ എന്നിവർ പ്രസംഗിച്ചു.

Sharjah city AG
Leave A Reply

Your email address will not be published.