Ultimate magazine theme for WordPress.

റഷ്യ – ഉക്രെയിൻ പോരാട്ടം: യുദ്ധത്തില്‍ 66,000 റഷ്യന്‍ സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ട്

മോസ്‌കോ : ഉക്രെയിനുമായുള്ള യുദ്ധത്തില്‍ 66,000 റഷ്യന്‍ സൈനികര്‍ മരിച്ചതായി റിപ്പോര്‍ട്ട്. സ്വതന്ത്ര റഷ്യന്‍ മാധ്യമമായ മീഡിയസോണയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബിബിസി റഷ്യന്‍ സര്‍വീസുമായി ചേര്‍ന്നാണ് യുദ്ധത്തില്‍ മരണപ്പെട്ട സൈനികരുടെ പട്ടിക മീഡിയസോണ തയ്യാറാക്കിയത്.

ഓഗസ്ത് 30 വരെ, യുദ്ധത്തില്‍ കൊല്ലപ്പെട്ട 66,471 റഷ്യന്‍ സൈനികരുടെ പേരുകള്‍ തങ്ങള്‍ക്കറിയാമെന്ന് മീഡിയസോണയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ നാലാഴ്ചയ്ക്കിടെ 4600ലധികം പേരാണ് മരണപ്പെട്ടത്. എന്നാല്‍ പല സൈനികരുടെയും മരണങ്ങള്‍ പരസ്യമാക്കാത്തതിനാല്‍ ഇത് കൃത്യമായ കണക്കല്ലെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

Sharjah city AG