പ്രാർത്ഥനകൾക്ക് മറുപടി.
പ്രാർത്ഥനകൾക്ക് മറുപടി.
പ്രാർത്ഥനകൾക്ക് മറുപടി
കഴിഞ്ഞ ചില ദിവസങ്ങൾക്ക് മുൻപ് രാജസ്ഥാൻ ഉദയപ്പൂർ ഫിലാഡൽഫിയ ബൈബിൾ കോളേജ് രജിസ്ട്രാറും, ഉത്തരേന്ത്യൻ സുവിശേഷകനുമായ പാസ്റ്റർ ചെറിയാൻ സാറും ഭാര്യ റോസ്മിയും ജാദോൽ മിഷൻ ഫീൽഡ് സന്ദർശിച്ച് മടങ്ങവേ ഇവർ സഞ്ചരിച്ചിരുന്ന വാഹനം ഫെബ്രുവരി 12 വെള്ളിയാഴ്ച്ച ഒരു ട്രക്കുമായി കൂട്ടിയിടിച്ച് അപകടത്തിൽ പെടുകയും ഇരുവരെയും സാരമായ പരിക്കുകളോടെ ആരാവല്ലി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. സിസ്റ്റർ റോസ്മിയുടെ ഇരു കൈകൾക്കും ഒരു കാലിനും ഒടിവ് ഉണ്ടാകുകെയും ചെറിയാൻ സാറിന്റെ രണ്ട് വാരിയെല്ലുകൾക്കും ഒരു കാലിനും ഒടിവുണ്ടായിട്ടുണ്ടായിരുന്നു .
ദൈവമക്കൾ ഈ കുടുംബത്തെ ഓർത്ത് പ്രാർത്ഥിച്ചതിന്റെ ഫലമായി ഇരുവരുടെയും ഒടിഞ്ഞ കൈ കാലുകളുടെയും സർജറി വിജയകരമായി പൂർത്തീകരിക്കുവാൻ കർത്താവ് സഹായിച്ചു. തുടർന്നും ഈ പ്രിയപെട്ടവരുടെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവമക്കൾ പ്രാർത്ഥിക്കുവാൻ അപേക്ഷിക്കുന്നു.
