ചിക്കാഗോ : ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിൽ 2024-2025 വർഷത്തെ വിശ്വാസപരിശീലനം ആരംഭിച്ചു.
ഫാ. തോമസ് മുളവനാൽ, ഫാ. ബിൻസ് ചേത്തലിൽ എന്നിവർ കുട്ടികളെ പൂക്കൾ നൽകി സ്വീകരിച്ചു. കുർബാനയിൽ ഫാ. ജിതിൻ വല്ലർകാട്ടിൽ മുഖ്യകാർമികത്വം വഹിച്ചു. ഇടവക എക്സിക്യൂട്ടീവ് അംഗങ്ങളായ തോമസ് നെടുവാമ്പുഴ, മത്തിയാസ് പുല്ലാപ്പളളിൽ, സാബു മുത്തോലം, കിഷോർ കണ്ണാല, ജെൻസൻ ഐക്കരപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി.
