ലഡാക്ക് : കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ അഞ്ച് പുതിയ ജില്ലകൾ രൂപീകരിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഇക്കാര്യം അറിയിച്ചത്.
സൻസ്കർ, ദ്രാസ്, ഷാം, നുബ്ര, ചാങ്താങ് എന്നിവയാണ് പുതിയ ജില്ലകൾ. പുതിയ ജില്ലകൾ വരുന്നതോടെ പൊതുസേവനങ്ങളുടെ വിതരണം മെച്ചപ്പെടുകയും ഉൾപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് സർക്കാർ പദ്ധതികൾ ലഭ്യമാക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

Comments are closed.