ടെഹ്റാൻ: മസൂദ് പെസഷ്കിയാൻ ഇറാന്റെ പ്രസിഡന്റായി അധികാരത്തിലേറിയതിന് പിന്നാലെ സ്ത്രീ അവകാശങ്ങൾക്കായി പോരാടിയവരുടെ ഭാവി ആശങ്കയിൽകഴിഞ്ഞ ജൂലൈയിൽ മാത്രം 87 പേരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്.
ഇറാനിലെ കുപ്രസിദ്ധമായ എവിൻ ജയിലിൽ എഴുപതോളം സ്ത്രീകളാണ് ഇപ്പോൾ രാഷ്ട്രീയ തടവുകാരായി കഴിയുന്നത്. ഇവരിൽ രണ്ട് പേരെ
വധശിക്ഷയ്ക്ക് വിധിച്ചിട്ടുമുണ്ട്.
മതകാര്യ പോലീസിന്റെ കസ്റ്റഡിയിൽ മർദ്ദനമേറ്റതിനെ തുടർന്ന് കൊല്ലപ്പെട്ട മഹ്സ അമിനിയുടെ രണ്ടാം ചരമവാർഷികം നടക്കാനിരിക്കെ ഇറാനിൽ കൂടുതൽ വധശിക്ഷകൾ നടപ്പാക്കിയേക്കുമെന്നാണ് ലോകമെങ്ങുമുള്ള മനുഷ്യാവകാശ സംഘടനകൾ ഭയക്കുന്നത്. കള്ളക്കേസുകളുടെ പേരിൽ ഇറാനി ജയിലിൽ കഴിയുന്ന നിരവധി വനിതാ രാഷ്ട്രീയ തടവുകാർ വധശിക്ഷ ഭീഷണിയിൽ കഴിയുകയാണെന്ന് സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് ഇൻ ഇറാൻ (സിഎച്ച്ആർഐ) അഭിപ്രായപ്പെടുന്നു.
