Ultimate magazine theme for WordPress.

സൗദി പൗരന്മാർക്ക് ശ്രീലങ്കയിൽ വിസയില്ലാതെ പ്രവേശിക്കാം

റിയാദ് : സൗദിയിലെ പൗരന്മാർക്ക് ഒക്‌ടോബർ 1 മുതൽ വിസ രഹിത പ്രവേശനം അനുവദിക്കുമെന്ന് ശ്രീലങ്ക. വിനോദസഞ്ചാരം വർധിപ്പിക്കുന്നതിനും ശ്രീലങ്കയും സൗദി അറേബ്യയും തമ്മിലുള്ള വ്യാപാരം സുഗമമാക്കുന്നതിനുമാണ് സുപ്രധാന തീരുമാനം.

ഈ വർഷം ഇരു രാജ്യങ്ങളും നയതന്ത്ര ബന്ധത്തിൻ്റെ 50 വർഷം ആഘോഷിക്കുന്ന വേളയിലാണ് പ്രഖ്യാപനം. 35 രാജ്യങ്ങളിലെ പൗരന്മാർക്ക് ശ്രീലങ്കൻ സർക്കാർ വിസ രഹിത പ്രവേശനം അനുവദിച്ചിട്ടുണ്ട്. ഈ തീരുമാനം ടൂറിസം വർദ്ധിപ്പിക്കുന്നതിനും ശ്രീലങ്കയും സൗദി അറേബ്യയും തമ്മിലുള്ള വ്യാപാര വിനിമയം വർദ്ധിപ്പിക്കുന്നതിനും ഉത്തേജകമായി പ്രവർത്തിക്കുമെന്ന് സൗദി അറേബ്യയിലെ ശ്രീലങ്കൻ അംബാസഡർ അമീർ അജ്വാദ് അറബ് ന്യൂസിനോട് പറഞ്ഞു.

Sharjah city AG
Leave A Reply

Your email address will not be published.