Ultimate magazine theme for WordPress.

ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്‌പോർട്ട് ബംഗ്ലാദേശ് റദ്ദാക്കി

ധാക്ക : സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് രാജിവെച്ച മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ നയതന്ത്ര പാസ്‌പോർട്ട് ബംഗ്ലാദേശ് റദ്ദാക്കി. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി നയതന്ത്ര ചട്ടക്കൂട് തിരുത്തിയെഴുതുന്നതിൻ്റെ ഭാഗമായാണ് നടപടി.

ഹസീനയെ കൂടാതെ, അവരുടെ ഭരണകാലത്ത് എംപിമാർക്ക് നൽകിയ നയതന്ത്ര പാസ്‌പോർട്ടുകളും റദ്ദാക്കാൻ ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ തീരുമാനിച്ചു. ബംഗ്ലാദേശ് ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം തീരുമാനിച്ചത്. നയതന്ത്ര പാസ്‌പോർട്ട് ഉടമകൾക്ക് ചില രാജ്യങ്ങളിലേക്ക് വിസ രഹിത യാത്ര ഉൾപ്പെടെ നിരവധി ആനുകൂല്യങ്ങളുണ്ട്.

Sharjah city AG
Leave A Reply

Your email address will not be published.