തായ്‌വാൻ : ചൈനയുടെ വർദ്ധിച്ചുവരുന്ന സ്വേച്ഛാധിപത്യം തായ്‌വാനിൽ അവസാനിക്കില്ലെന്നും ചൈനയുടെ സാമ്പത്തിക സമ്മർദ്ദങ്ങളുടെ ഏക ലക്ഷ്യം തായ്‌വാൻ അല്ലെന്നും തങ്ങൾക്ക് പൂർണ്ണമായി അറിയാമെന്ന് തായ്‌വാൻ പ്രസിഡൻ്റ് ലായ് ചിംഗ്.
തായ്‌പേയിയിലെ ഇൻഡോ-പസഫിക് സുരക്ഷയെക്കുറിച്ചുള്ള വാർഷിക കെറ്റാഗലൻ ഫോറത്തിലാണ് അദ്ദേഹം ഇപ്രകാരം സംസാരിച്ചത്. അദ്ദേഹം ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകുകയും അതിൻ്റെ വിപുലീകരണം തടയാൻ ജനാധിപത്യ രാജ്യങ്ങൾ ഒന്നിക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു.
