ബ്രസാവില്ലെ : തായ്‌ലൻഡിൽ ആദ്യമായി എം.പോക്സിന്റെ പുതിയ വകഭേദം ക്ലേഡ് 1ബി റിപ്പോർട്ട് ചെയ്തു. ക്ലേഡ് 1 ബി, മാരകമായതും വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് കൂടുതല്‍ എളുപ്പത്തില്‍ കൈമാറ്റം ചെയ്യപ്പെടുന്നതുമാണ്.
ആഫ്രിക്കയിലെ പല രാജ്യങ്ങളിലും, പ്രത്യേകിച്ച് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, അയല്‍രാജ്യങ്ങളായ ബുറുണ്ടി, കെനിയ, റുവാണ്ട, ഉഗാണ്ട എന്നിവിടങ്ങളില്‍ എം.പോക്സ് വൈറസ് കേസുകള്‍ വ്യാപിക്കുന്നതായാണ് റിപോർട്ടുകൾ. ഈ സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
