Ultimate magazine theme for WordPress.

ഹാരിസിനെ പ്രസിഡന്റായി ലഭിക്കാൻ അമേരിക്ക കാത്തിരിക്കുകയാണെന്ന് ഒബാമ

വാഷിംഗ്‌ടൺ : കമല ഹാരിസിനെ പ്രസിഡന്റായി ലഭിക്കാനും പുതിയ അധ്യായം രചിക്കാനും അമേരിക്ക കാത്തിരിക്കുകയാണെന്ന് മുൻ പ്രസിഡന്റ് ബറാക് ഒബാമ. ചിക്കാഗോയിലെ യുണൈറ്റഡ് സെൻ്റർ അരീനയിയിൽ ചേർന്ന ഡെമോക്രറ്റിക് പാർട്ടിയുടെ കൺവെൻഷനിലാണ് ഒബാമ ഇപ്രകാരം പറഞ്ഞത്.

ഡൊണാൾഡ് ട്രംപിനെ രൂക്ഷമായി വിമർശിച്ച ഒബാമ ഹാരിസിൻ്റെ ജീവിതവും കരിയറും മുൻനിർത്തി അമേരിക്കൻ ജനതയോട് വലിയ പ്രതിബദ്ധതയുള്ള വ്യക്തിയായി ചിത്രീകരിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുകയാണെന്നും ഹാരിസിൻ്റെ വിജയം ഉറപ്പാക്കാൻ അടുത്ത 77 ദിവസത്തിനുള്ളിൽ എല്ലാ പ്രവർത്തനങ്ങളും നടത്തേണ്ടതുണ്ടെന്നും അദ്ദേഹം ഡെമോക്രാറ്റുകൾക്ക് മുന്നറിയിപ്പ് നൽകി.

Sharjah city AG

Comments are closed.