അമരാവതി : ആന്ധ്രാപ്രദേശിലെ അച്യുതപുരം സ്പെഷ്യല്‍ ഇക്കണോമിക് സോണില്‍ സ്ഥിതി ചെയ്യുന്ന ഫാര്‍മ കമ്പനിയിൽ സ്ഫോടനം. എസന്‍ഷ്യ എന്ന കമ്പനിയുടെ ഫാക്ടറിയിലാണ് വന്‍ സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ 15 പേർ മരണപ്പെടുകയും,40 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സ്‌ഫോടനം ഉണ്ടായത് ഉച്ചയൂണിന്റെ സമയത്തായതിനാൽ വൻ ദുരന്തം ഒഴിവായി. പരിക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയതായി അനകപ്പള്ളി ജില്ലാ പോലീസ് സൂപ്രണ്ട് ദീപിക പാട്ടീല്‍ പറഞ്ഞു. സ്ഫോടനത്തിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പാട്ടീല്‍ കൂട്ടിച്ചേര്‍ത്തു. യൂണിറ്റില്‍ കുടുങ്ങിയ 13 പേരെ രക്ഷപ്പെടുത്തിയതായി കളക്ടര്‍ അറിയിച്ചു.

Comments are closed.