കൊൽക്കത്ത : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കൊൽക്കത്ത ഭദ്രാസാന പ്രഥമ മെത്രാപ്പോലീത്തായായിരുന്ന സ്തേഫാനോസ് മാർ തേവോദോസിയോസ് തിരുമേനിയുടെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 2 ന് പാത്താമുട്ടം സ്തേഫാനോസ് മാർ തേവോദോസിയോസ് മെമ്മോറിയൽ മിഷൻ സെൻ്ററിൽ പ്രസംഗമത്സരം നടക്കും.
സൺസേസ്ക്കൂൾ 8 മുതൽ 12 വരെയുള്ള ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. സ്തേഫാനോസ് മാർ തേവോദോസിയോസ് തിരുമേനിയുടെ മിഷൻ ദർശനം എന്നതാണ് പ്രസംഗവിഷയം. ഒക്ടോബർ 20 ന് പാത്താമുട്ടം സ്ലീബാപള്ളി പാരീഷ് ഹാളിൽ നടക്കുന്ന ജന്മശതാബ്ദി ആഘോഷ പൊതുസമ്മേളനത്തിൽ കാതോലിക്കാ ബാവാ സമ്മാനദാനം നൽകുന്നതാണ്
