Ultimate magazine theme for WordPress.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെയും ഭീകരവാദമായി കണക്കാക്കാൻ പദ്ധതിയിട്ട് യു.കെ

യു.കെ : തീവ്ര വലതുപക്ഷ തീവ്രവാദം പോലെ തന്നെ കടുത്ത സ്ത്രീവിരുദ്ധതയെ കൈകാര്യം ചെയ്യുന്നതിന്റെ ഭാഗമായി നിലവിലുള്ള നിയമങ്ങൾ അവലോകനം ചെയ്യാൻ യു. കെ ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ ഉത്തരവിട്ടതായി അന്താരാഷ്ട്ര മാധ്യമം റിപ്പോർട്ട് ചെയ്തു.

തീവ്രമായ സ്ത്രീവിരുദ്ധത കടുത്ത കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്ന സംഭവങ്ങൾ യു. കെയിൽ വർധിച്ച് വരികയാണ്. ഇതിന് പരിഹാരമായി നിയമനിർമ്മാണം അടക്കം യു. കെ ഭരണകൂടം ആലോചിക്കുന്നുണ്ട്. പുതിയതായി നിർദേശിക്കപ്പെട്ട നിയമം അനുസരിച്ച് സ്‌കൂൾ അദ്ധ്യപകർ കടുത്ത സ്ത്രീവിരുദ്ധരെന്ന് സംശയിക്കുന്ന വിദ്യാർഥികളെ സർക്കാരിൻ്റെ ഭീകരവിരുദ്ധ പരിപാടിയിലേക്ക് റഫർ ചെയ്യണം. തുടർന്ന് ലോക്കൽ പൊലീസ് ഇവരുടെ സ്വഭാവം വിലയിരുത്തി അവർക്കെതിരെ നടപടി ആവശ്യമാണോ എന്ന് പരിശോധിക്കും.

Sharjah city AG
Leave A Reply

Your email address will not be published.