ഡൽഹി: ഐ പി സി നോർത്തേൺ റീജിയണിന്റെ അമ്പത്തിയഞ്ചാമത് വാർഷിക കൺവൻഷനും ശുശ്രൂഷക സമ്മേളനവും സെപ്റ്റംബർ 13 വെള്ളിയാഴ്‌ച മുതൽ 15 ഞായറാഴ്ച വരെ നടക്കും.
വെള്ളി, ശനി ദിവസങ്ങളിലെ ശുശ്രൂഷക സമ്മേളനവും പൊതുയോഗവും ഡൽഹി കനോട്ട് പ്ലേസിലുള്ള എൻഡിഎംസി കൺവെൻഷൻ സെൻ്ററിലും ഞായറാഴ്ചത്തെ സംയുക്ത ആരാധന
ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിലും നടക്കും. “വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദത്തങ്ങളെ
അവകാശമാക്കുക” (എബ്രായർ 6:12) എന്നുള്ളതാണ് കൺവൻഷൻന്റെ തീം.
വെള്ളിയാഴ്‌ച മുതൽ ശനിയാഴ്ച വരെ രാവിലെ പത്തിന് ശുശ്രൂഷക സമ്മേളനവും വൈകുന്നേരം ആറിന്
പൊതുയോഗവും ഉണ്ടായിരിക്കും. സെപ്റ്റം 14 ശനിയാഴ്ച ഉച്ചയ്ക്ക് 2:30 ന് റീജിയന്റെ പുത്രികാ സംഘടനകളായ സണ്ടേസ്‌കൂൾ,പി.വൈ.പി.എ, സോദരി സമാജം
എന്നിവയുടെ വാർഷിക സമ്മേളനവും ഉണ്ടായിരിക്കുന്നതാണ്. സെപ്റ്റംബർ 15
ഞായറാഴ്‌ച രാവിലെ ഒമ്പതിന് ആരംഭിക്കുന്ന
സംയുക്ത ആരാധനയിൽ നോർത്തേൺ റീജിയന്റെ വിവിധ സഭകളിൽ നിന്നുള്ള വിശ്വാസികളെ കൂടാതെ ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നുമുള്ള ധാരാളം പേർ പങ്കെടുക്കും. സംഗീത ശുശ്രൂഷക്ക് സിസ്റ്റർ പേഴ്സിസ് ജോൺ നേതൃത്വം നൽകും .
