കൊച്ചി : കേരളത്തിലെ ജനങ്ങളെ ഭീതിയിലാഴ്ത്തി മുല്ലപ്പെരിയാർ ഡാമിൻ്റെ സുരക്ഷാ ഭീഷണി നിലനിൽക്കുമ്പോൾ പഴയ ഡാം ഡീകമ്മീഷൻ ചെയ്യാൻ സർക്കാർ സത്വര നടപടികൾ സ്വീകരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്സ് ഗ്ലോബൽ സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഭരണാധികാരികൾ നിസംഗത വെടിയണം. അപകടം നടന്നിട്ട് പ്രവർത്തിക്കുന്ന സർക്കാരുകളല്ല, ജനങ്ങളെ അപകടങ്ങളിൽ നിന്ന് രക്ഷിക്കുന്ന സർക്കാരുകളാണ് വേണ്ടതെന്ന് കത്തോലിക്ക കോൺഗ്രസ് പറഞ്ഞു. പുതിയ ഡാം നിർമ്മിക്കാൻ സർക്കാരുകൾ ഉടൻ നടപടി എടുക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.
