Ultimate magazine theme for WordPress.

നിക്കരാഗ്വയിൽ 5 ക്രൈസ്തവ ദേവാലയങ്ങളുടെ അനുമതി സ്വേച്ഛാധിപത്യ ഭരണകൂടം റദ്ദാക്കി

മനാഗ്വേ : നിക്കരാഗ്വൻ സ്വേച്ഛാധിപത്യ ഭരണകൂടം കത്തോലിക്ക സന്നദ്ധ സംഘടനയായ കാരിത്താസിന്റെയും അഞ്ച് ക്രിസ്ത്യൻ പള്ളികളുടെയും നിയമപരമായ പദവി റദ്ദാക്കി. മതഗൽപ രൂപതയുടെ കീഴിലുള്ള കാരിത്താസിനാണ് വിലക്കിട്ടിരിക്കുന്നത്.

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് സ്വേച്ഛാധിപത്യ ഭരണകൂടം ഏഴ് വൈദികരെ നാടുകടത്തിയതും രണ്ട് വൈദികരെ അറസ്റ്റ് ചെയ്തതും. ഓരോ ദിവസവും ക്രൈസ്തവർക്ക് നേരെയുള്ള അതിക്രമങ്ങൾ നിക്കരാഗ്വയിൽ വർധിക്കുന്നതായാണ് മാധ്യമ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്.

Sharjah city AG

Comments are closed.