ബാംഗ്ലൂർ : കർണാടകയിലെ കൊപ്പൽ ജില്ലയിലുള്ള തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകർന്നു നദയിലേക്ക് വൻതോതിൽ വെള്ളം ഒഴുകി. ശനിയാഴ്ച രാത്രി 11 മണിയോടെ ഗേറ്റുകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന റോപ്പ് പൊട്ടിയതിനെ തുടർന്നാണ് വെള്ളം ഒഴുകിയതെന്നാണ് പ്രാഥമിക നിഗമനം. ആകെ 35 ഗേറ്റുകളാണ് ഡാമിനുള്ളത്. 19–ാം ഗേറ്റിനാണ് തകരാർ സംഭവിച്ചത്. 35,000 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുകിയത്.
