ന്യൂ ഡൽഹി : അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിയമനിര്‍മ്മാണം നടത്താനും യുക്തി ചിന്ത പ്രോത്സാഹിപ്പിക്കണമെന്നും ആവശ്യപ്പെട്ട് എം പി ബെന്നി ബെഹ്നാന്‍ ലോക്സഭയില്‍ സ്വകാര്യ ബില്ല് അവതരിപ്പിച്ചു. കോണ്‍ഗ്രസില്‍ കൂടോത്ര വിവാദം ഉയര്‍ന്നതിന് പിന്നാലെയാണ് ബില്ലവതരണമെന്നതും ശ്രദ്ധേയമാണ്.
