Ultimate magazine theme for WordPress.

സുഡാനിൽ സ്ത്രീകൾക്ക് നരക ജീവിതം

ഒംദുർമാൻ: ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിൽ കുടുംബത്തെ പോറ്റാന്‍ സൈനികരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ സ്‌ത്രീകൾ നിർബന്ധിതരാകുന്നതായി റിപ്പോർട്ട്. ദി ഗാർഡിയനാണ്‌ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്‌.

സുഡാനിലെ ഒംദുർമാൻ നഗരത്തിൽ നിന്ന്‌ പലായനം ചെയ്‌ത രണ്ട്‌ ഡസനിലധികം സ്‌ത്രീകൾ ദുരനുഭവം പത്രത്തോട് വിവരിച്ചു. കുടുംബത്തെ പോറ്റാൻ പണം കണ്ടെത്താനും ഭക്ഷണത്തിനും സൈനികരുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയല്ലാതെ മറ്റൊരു മാർഗവും ഇല്ലെന്ന്‌ അവർ വെളിപ്പെടുത്തി. സൈന്യവും അർദ്ധസൈനിക വിഭാഗവും ഏറ്റുമുട്ടിയതോടെയാണ്‌ സുഡാൻ ആഭ്യന്തര യുദ്ധത്തിലേക്ക്‌ നീങ്ങിയത്‌.

കഴിഞ്ഞ വർഷം ഏപ്രിൽ 15നാണ്‌ സംഘർഷം തുടങ്ങിയത്‌. പതിനായിരങ്ങൾ കൊല്ലപ്പെട്ടു. ഒന്നരലക്ഷം പേർ കൊല്ലപ്പെട്ടതായാണ്‌ അനൗദ്യോഗിക കണക്ക്‌.

Sharjah city AG