Ultimate magazine theme for WordPress.

ഭൂമി തർക്കം; ഭോപ്പാലിൽ സ്ത്രീകളെ ജീവനോടെ മണ്ണിട്ട് മൂടാൻ ശ്രമം

ഭോപ്പാൽ : രേവ ജില്ലയിലെ ഹിനൗതയിൽ ഭൂമി തർക്കത്തെ തുടർന്നാണ് മംമ്ത പാണ്ഡെ, ആശാ പാണ്ഡെ എന്നീ സ്ത്രീകളുടെ പകുതി വരെ ടിപ്പർ ലോറി ഡ്രൈവർ മണ്ണിട്ടത്. ജീവനോടെ മണ്ണിട്ട് മൂന്നോടാനായിരുന്നു പദ്ധതിയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

ഗ്രാമത്തിലെ ഒരു റോഡ് നിർമ്മാണ പദ്ധതി സ്ത്രീകളുടെ പ്രതിഷേധത്തിന് കാരണമായിരുന്നു. സ്ഥലം പാട്ടത്തിനെടുത്തതാണെന്നും പാട്ടത്തിനെടുത്ത ഭൂമിയിൽ കരിങ്കല്ല് ഇടുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് തങ്ങളെ ആക്രമിച്ചതെന്ന് സ്ത്രീകൾ നൽകിയ പരാതിയിൽ പറയുന്നു.

Sharjah city AG
Leave A Reply

Your email address will not be published.