സനാ : ഇസ്രയേലി പൗരന്മാരുടെ രക്തത്തിന് വിലയുണ്ടെന്നും ഹൂതികള്‍ വീണ്ടും ആക്രമണത്തിന് തുനിഞ്ഞാല്‍ കൂടുതല്‍ ഓപ്പറേഷനുകള്‍ നടത്തുമെന്നും ഇസ്രയേല്‍ പ്രതിരോധമന്ത്രി യോവ് ഗാലന്റ്. ഇസ്രയേലിനെതിരെ ആക്രമണം നടത്തിയെന്ന് അവകാശപ്പെടുന്ന ഇറാന്‍ പിന്തുണയുള്ള മറ്റുസായുധസംഘങ്ങൾക്കുള്ള മുന്നറിയിപ്പാണ് ഹുദൈദയിലെ ആക്രമണമെന്നും അദ്ദേഹം വ്യക്തമാക്കി
ടെല്‍ അവീവിലെ യുഎസ് നയതന്ത്ര കാര്യാലയത്തിന് സമീപം ഹൂതികളുടെ ആക്രമണം നടന്നിരുന്നു. ഇതിനുള്ള തിരിച്ചടിയായി ഹൂതി നിയന്ത്രണത്തിലുള്ള ഹുദൈദ തുറമുഖത്തിന് നേരേ ഇസ്രയേൽ വ്യോമാക്രമണം നടത്തി. തുടർന്നാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.