Ultimate magazine theme for WordPress.

നേരാ കുടുംബസംഗമം

ഇരവിപേരൂർ: ന്യൂ ഇരവിപേരൂർ റസിഡൻസ് അസോസിയേഷന്റെ രണ്ടാമത് വാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന നേരാ കുടുംബസംഗമം ആഗസ്റ്റ് 17 ശനിയാഴ്ച വൈകിട്ട് നാലിന് ഇരവിപേരൂർ വൈഎംസിഎ ഹാളിൽ നടക്കും.

പത്തനംതിട്ട ജില്ലാ കളക്ടർ എസ് പ്രേം കൃഷ്ണൻ ഐഎഎസ് ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ
ഫാ.ഡോ. റെജി മാത്യു മുഖ്യ സന്ദേശം നൽകും. പ്രസിഡണ്ട് സജി പുറത്തുമുറിയിൽ അധ്യക്ഷത വഹിക്കും.

അസോസിയേഷൻ അംഗങ്ങളിൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ വിജയികളായ വിദ്യാർത്ഥികളെ യോഗം അനുമോദിക്കുകയും എൺപത് വയസിനു മുകളിൽ പ്രായമുള്ള മാതാപിതാക്കളെ ആദരിക്കുകയും ചെയ്യുമെന്ന് സെക്രട്ടറി സഖറിയ സി എസ് അറിയിച്ചു.

Sharjah city AG