Ultimate magazine theme for WordPress.

ഖത്തറിൽ 3000 ആളുകളെ ഉൾക്കൊള്ളാവുന്ന ദൈവാലയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി

ഖത്തർ : ഖത്തറിൽ നിർമിക്കുന്ന രണ്ടാമത്തെ കത്തോലിക്ക ദൈവാലയമായ സെൻ്റ് ചാർബൽ മാരോനൈറ്റ് ദൈവാലയത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. 2025-ലെ കത്തോലിക്ക സഭയുടെ ജൂബിലി വർഷത്തോടനുബന്ധിച്ച് പണികൾ പൂർത്തീകരിച്ച് വിശ്വാസികൾക്കായി ദൈവാലയം തുറന്നു നൽകാൻ കഴിയുമെന്ന് ഖത്തറിലെ മാരോനൈറ്റ് ഇടവകയിൽ നിന്നുള്ള ഫാ. ചാർബെൽ മ്ഹന്ന പറഞ്ഞു.
ഏകദേശം 3000 ആളുകളെ ഉൾക്കൊള്ളാവുന്ന ഈ ദൈവാലയം രാജ്യത്തെ ഏറ്റവും വലിയ ദൈവാലയം ആയിരിക്കുമെന്ന് മ്ഹന്ന വെളിപ്പെടുത്തി. ഇവിടെയുള്ള വിശ്വാസികളുടെ അകമഴിഞ്ഞ സംഭാവനയിൽ നിന്നാണ് ദൈവാലയവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്.

Sharjah city AG
Leave A Reply

Your email address will not be published.