ഫ്‌ളോറിഡ: തെക്കന്‍ യുഎസില്‍ ഉണ്ടായ കൊടുങ്കാറ്റില്‍ ഫ്‌ളോറിഡയില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടു. വീടിനു മുകളിലേക്ക് മരം വീണാണ് സ്ത്രീ മരിച്ചതെന്ന് ടല്ലഹാസി ഉള്‍പ്പെടുന്ന ലിയോണ്‍ കൗണ്ടിയിലെ ഷെരീഫിന്റെ ഓഫീസ് അറിയിച്ചു. ഈയാഴ്ച കൊടുങ്കാറ്റ് മൂലമുണ്ടാകുന്ന നാലാമത്തെ മരണമാണിത്. നോര്‍ത്ത് കരേലിനയില്‍ ഒരാളും ടെന്നസിയില്‍ രണ്ട് പേരും കൊടുങ്കാറ്റില്‍ കൊല്ലപ്പെട്ടിരുന്നു. തെക്കന്‍ മേഖലയില്‍ ഒരാഴ്ചയായി വിവിധ പ്രദേശങ്ങളില്‍ കൊടുങ്കാറ്റുകള്‍ നാശം വിതച്ചുവരികയാണ്.
