Ultimate magazine theme for WordPress.

ഇടയ്ക്കാട് കൺവൻഷൻ മെയ് 9 മുതൽ

കൊല്ലം: ഐക്യ കൂട്ടായ്മയായ ഇടയ്ക്കാട് കൺവൻഷൻ മെയ് 9ന് തുടക്കമാകും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കൺവൻഷന് ഇടയ്ക്കാട് ദക്ഷിണേന്ത്യ ദൈവസഭയുടെ സമീപത്തുള്ള ഇമ്മാനുവൽ ഗ്രൗണ്ടിലാണ് വേദിയൊരുക്കിയിരിക്കുന്നത്. വൈകുന്നേരം 6 മുതൽ 9 മണി വരെയാണ് സമയം.കർത്താവിൽ പ്രസിദ്ധരായ പാസ്റ്റർ സജി ചാത്തന്നൂർ, പാസ്റ്റർ റെജി ശാസ്താംകോട്ട, പാസ്റ്റർ ഷാജി യോഹന്നാൻ എന്നിവരാണ് മുഖ്യ പ്രഭാഷകർ. ജെറുശലേം വോയിസ് ഏഴംകുളം സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

വിവിധ ക്രൈസ്തവ കൂട്ടായ്മകൾ സംഗമിക്കുന്ന സ്ഥലമാണ് ഇടയ്ക്കാട്. ഗ്രാമ സുവിശേഷീകരണത്തിനൊപ്പം വിദേശത്തും സ്വദേശത്തുമുള്ള പ്രദേശവാസികളുടെ കുടുംബസംഗമം കൂടി ലക്ഷ്യമിട്ടാണ് യോഗം സംഘടിപ്പിക്കുന്നത്. ഇടയ്ക്കാട് കുടുംബം കൂട്ടായ്മയാണ് സംഘാടകർ.

Sharjah city AG
Leave A Reply

Your email address will not be published.