Ultimate magazine theme for WordPress.

എജി യുഎഇ റീജിയൻ മലയാളം ഫെലോഷിപ്പ്: പുതിയ പ്രസിഡണ്ട് പാ. റെജി വർക്കി; സെക്രട്ടറി ബ്രദ. ടോം എം ജോർജ്

ഷാർജ: അസംബ്ലീസ് ഓഫ് ഗോഡ് യുഎഇ റീജിയൻ മലയാളം ഫെലോഷിപ്പിന്റെ പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷാർജ യൂണിയൻ ചർച്ചിൽ വ്യാഴാഴ്ച വൈകിട്ട് നടന്ന ജനറൽ ബോഡി മീറ്റിങ്ങിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

പ്രസിഡണ്ടായി പാസ്റ്റർ റെജി വർക്കിയും സെക്രട്ടറിയായി ബ്രദർ ടോം എം ജോർജും ട്രഷറാറായി ബ്രദർ ജയിൻ വി ജോണുമാണ് തെരെഞ്ഞെടുക്കപ്പെട്ടത്.

മറ്റു ഭാരവാഹികൾ: മിഷൻ കോഡിനേറ്റർ ബ്രദർ ജോൺ ജോർജ്, ഓഡിറ്റർ ബ്രദർ റെനി ജേക്കബ്, കമ്മിറ്റി മെമ്പേഴ്സ് പാസ്റ്റർ കെ.രാജൻ, പാസ്റ്റർ ജേക്കബ് വർഗീസ്, പാസ്റ്റർ ജോണിക്കുട്ടി, പാസ്റ്റർ പി.ഡി ജോയികുട്ടി, പാസ്റ്റർ ബ്ലസൻ ചെറിയാൻ.

ദുബൈ ഇമ്മാനുവേൽ അസംബ്ളിസ് ഓഫ് ഗോഡ് ശുശ്രൂഷകൻ പാസ്റ്റർ ജോണികുട്ടി സെബാസ്റ്റ്യനും കുടുംബത്തിനും സമ്മേളനം യാത്രയയപ്പ് നൽകി. കഴിഞ്ഞ മൂന്ന് വർഷമായി യുഎഇ യിൽ പ്രവർത്തിക്കുകയായിരുന്ന ഇദ്ദേഹം ശുശ്രൂഷ തികച്ച്‌ നാട്ടിലേക്ക്‌ മടങ്ങുകയാണ്.

Sharjah city AG