Ultimate magazine theme for WordPress.

ക്രിസ്തീയ സഭാ നേതാക്കളെ കാണാൻ സക്‌സേന കേരളത്തിൽ

കൊച്ചി: ബിജെപി നേതാവ് അമിത് ഷായുടെ വിശ്വസ്തനും ഡല്‍ഹി ലഫ്. ഗവര്‍ണറുമായ വിനയ്കുമാര്‍ സക്‌സേന കേരളത്തിലെത്തി. ക്രിസ്ത്യന്‍ സഭാ അധ്യക്ഷന്മാരെ നേരിൽ കാണുകയാണ് ലക്ഷ്യം.

കൊച്ചിയില്‍ എത്തിയ അദ്ദേഹം കര്‍ദിനാള്‍ മാര്‍ റാഫേല്‍ തട്ടിലുമായി ആദ്യ കൂടിക്കാഴ്ച നടത്തി. തുടർന്ന് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷനെയും കണ്ടു.

ഇന്ന് ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജിന്റെ പരിപാടിയില്‍ വിനയ്കുമാര്‍ സക്‌സേന മുഖ്യാഥിതിയായി പങ്കെടുക്കുന്നുണ്ട്. വൈകിട്ട് തിരുവനന്തപുരത്ത് ബിഷപ്പ് തോമസ് ജെ നെറ്റോയെയും കണ്ടതിന് ശേഷം മടങ്ങും.

Sharjah city AG
Leave A Reply

Your email address will not be published.