Ultimate magazine theme for WordPress.

ലിവർപൂളിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള മെതഡിസ്റ്റ് പള്ളി ഇനി മലയാളി പെന്തക്കോസ്തുകാർക്ക്

ലിവർപൂൾ: ബ്ലാക്ക് ബുൾ റ്റൗണിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള മെതഡിസ്റ്റ് പള്ളി ബ്രിട്ടീഷ് അസ്സംബിസ് ഓഫ് ഗോഡിന്റെ കിഴിലുള്ള ലിവർപൂൾ പ്രയർ ഫെലോഷിപ്പ് സ്വന്തമാക്കി.

നാലു ലക്ഷം ബ്രിട്ടീഷ് പൗണ്ട് സ്വരൂപിച്ചാണ് മലയാളി വിശ്വാസികൾ ഈ പള്ളി സ്വന്തമാക്കിയത്. അറുപത് കുടുംബങ്ങൾ അടങ്ങുന്നതാണ് കൂട്ടായ്മ. സഭക്ക് നേതൃത്വം കൊടുക്കുന്നത് പാസ്റ്റർ ജോർജ് വർക്കിയും പാസ്റ്റർ ഫിലിപ്പ് മാമനുമാണ്.

“ഓരോ കുടുംബവും അവരുടെ വലിയ അധ്വാനം ചെലവിട്ടാണ് ഈ മഹാദൗത്യം പൂർത്തീകരിച്ചത്.യു കെ യിൽ നഷ്ടപെട്ട് പോകുന്ന ദൈവ വിശ്വാസം തിരിച്ചു പിടിക്കാൻ ഇത്തരം പ്രവർത്തികൾ ഉതകും”
സഭയിലെ ആദ്യകാല അംഗവും ഇടുക്കി ചാരിറ്റി ഗ്രൂപ്പിന്റെ കൺവീനറുമായ ബ്രദർ സാബു ഫിലിപ്പ് പറഞ്ഞു.

Leave A Reply

Your email address will not be published.