Ultimate magazine theme for WordPress.

വിവാദ പ്രസ്‌താവന നടത്തി കെ സുരേന്ദ്രൻ വെട്ടിലായി..

സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കും: കെ സുരേന്ദ്രൻ

വയനാട്: സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്നാക്കുമെന്ന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലം എന്‍ഡിഎ സ്ഥാനാർഥി കൂടിയായ കെ സുരേന്ദ്രൻ.

“കുറെ ക്ഷേത്രങ്ങൾ ആക്രമിക്കുകയും, ഹിന്ദുക്കളെ മതം മാറ്റുകയുമല്ലാതെ വേറെന്താണ് ടിപ്പു സുൽത്താൻ ചെയ്തത്? അത്തരമൊരാളുടെ സ്മാരകങ്ങൾ നമ്മൾ നിലനിർത്തേണ്ടതുണ്ടോ?”
ബിജെപിഅധ്യക്ഷൻ ചോദിച്ചു.

സുൽത്താൻ ബത്തേരിയുടെ ചരിത്രം പൂർണ്ണമായും മായ്ച്ചുകളയുക എന്ന ലക്ഷ്യമാണ് ഈ നീക്കത്തിലൂടെ ബിജെപിക്കുള്ളതെന്ന് കവി കൽപ്പറ്റ നാരായണൻ പ്രതികരിച്ചു: “ചരിത്രം മുഴുവനും വിസ്മരിച്ച് ഒരു മതത്തിന്റെ മാത്രം സ്ഥലമായി അതിനെ മാറ്റാനുള്ള ശ്രമമാണ് ഇതിനു പിന്നിൽ. ആ സ്ഥലത്തിന്റെ വൈവിധ്യങ്ങൾ മുഴുവൻ തമസ്കരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്.
കാലങ്ങളായി നിലനിൽക്കുന്ന ഒരു നാമധേയവും തിരുത്താൻ ഒരു ഭരണകൂടത്തിനുമില്ല. ഒരു ഹിതപരിശോധനയും നടത്താതെ ആർക്കും എന്തും ചെയ്യാൻ സാധിക്കുന്ന ഈ അവസ്ഥ അതിദയനീയമാണ്” നാരായണൻ പറഞ്ഞു.

Sharjah city AG