Ultimate magazine theme for WordPress.

ഈസ്റ്റർ പ്രാർത്ഥനയ്ക്കു പുറപ്പെട്ടവരുടെ ബസ് മറിഞ്ഞ് 45 മരണം

കേപ്ടൗണ്‍ : ദക്ഷിണാഫ്രിക്കയില്‍ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് 45 പേര്‍ക്ക് ദാരുണാന്ത്യം. പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് താഴേക്ക് പതിച്ചയുടന്‍ ബസിന് തീപിടിക്കുകയായിരുന്നു. 165 അടിയോളം താഴ്ചയുള്ള മലയിടുക്കിലേക്കാണ് ബസ് പതിച്ചത്. ബോട്‌സ്വാനയുടെ തലസ്ഥാനമായ ഗബൊറോണില്‍നിന്ന് ദക്ഷിണാഫ്രിക്കയിലെ മൊറിയ നഗരത്തില്‍ ഈസ്റ്റര്‍ പ്രാര്‍ത്ഥനക്കായി വന്നവരാണ് അപകടത്തില്‍പ്പെട്ടത്.
ബസില്‍ 46 പേരാണ് ഉണ്ടായിരുന്നത്. എട്ടു വയസുള്ള കുട്ടി മാത്രമാണ് രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ തിരച്ചില്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Sharjah city AG