Ultimate magazine theme for WordPress.

മല്ലപ്പള്ളി സംയുക്ത വിബിഎസ് ഏപ്രിൽ 1 മുതൽ

മല്ലപ്പള്ളി : മല്ലപ്പള്ളിയിലും പരിസരപ്രദേശങ്ങളിലും ഉള്ള വിവിധ ക്രിസ്തീയ സഭകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന മല്ലപ്പള്ളിയിലെ ഏറ്റവും വലിയ കുട്ടികളുടെ കൂട്ടായ്മയായ 21 മത് വിബിഎസ് ഏപ്രിൽ 1 മുതൽ 6 വരെ കീഴ്വായ്പൂര് ഷാലോം ചർച്ച് ഓഫ് ഗോഡ് ഹാളിൽ നടക്കും. തിങ്കൾ രാവിലെ ഒമ്പതിന് ചർച്ച് ഓഫ് ഗോഡ് മല്ലപ്പള്ളി സെന്റർ പാസ്റ്റർ ബാബു ബി മാത്യു ഉദ്ഘാടനം ചെയ്യും. ദിവസവും വേദപഠനം കൂടാതെ സാമൂഹിക തിന്മകൾക്ക് എതിരെയും ലഹരി മരുന്നുകളുടെ ഉപയോഗങ്ങൾക്കെതിരെയുള്ള ബോധവൽക്കരണ ക്ലാസുകളും നടക്കും.

തിമോത്തി ഇൻസ്റ്റിറ്റ്യൂട്ട് ക്ലാസുകൾക്ക് നേതൃത്വം നൽകും. പാസ്റ്റർമാരായ സിജു ജോർജ് ഫിലിപ്പ്, ബെന്നി ജോസഫ്, ജോസി പോൾ, ബിജു തോമസ്, ബിനീഷ് ജോണി, ബാബു ആനിക്കാട്, ഷൈൻ പീറ്റർ, ജോൺ എബ്രഹാം, ബിജോയ് വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു. ഏപ്രിൽ ആറിന് രാവിലെ പത്തിന് നടക്കുന്ന സമാപന സമ്മേളനത്തിൽ വിവിധ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ പങ്കെടുക്കും.

Sharjah city AG