Ultimate magazine theme for WordPress.

കരുതലായി ക്‌നാനായ യുവജന കൂട്ടായ്മ

ഷിക്കാഗോ : ഷിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഇടവകയിലേയും സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയിലെയും യൂത്ത് മിനിസ്ട്രി എക്‌സിക്യുട്ടിവ് അംഗങ്ങൾ സംയുക്തമായി ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ പ്രോഗ്രാം സംഘടിപ്പിച്ചു. തിരക്കുപിടിച്ച ജീവിതത്തിലെ രണ്ട് മണിക്കൂർ അർഹരായ കുട്ടികൾക്കുള്ള ഭക്ഷ്യവസ്തുക്കൾ പായ്ക്ക്‌ചെയ്ത് വിതരണത്തിന് ഒരുക്കി. നോമ്പുകാലത്ത് യുവജനനേതൃത്വം ഒരുക്കിയ കരുതൽ അവരെത്തന്നെ പുത്തൻ കാഴ്ചപ്പാടുകളും അരൂപിയും നിറച്ച് ആത്മീയ ചൈതന്യം ഉള്ളവരാക്കി മാറ്റാൻ ഉപകരിച്ചു. ഈ കരുതൽ പ്രോഗ്രാമിന്  ഫാ.  ബിൻസ് ചേത്തലിൽ, ജെൻസൻ ഐക്കരപറമ്പിൽ എന്നിവർ നേതൃത്വം നൽകി.

Sharjah city AG