Ultimate magazine theme for WordPress.

ലോഗോ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : കേരള സഭ നവീകരണത്തിന്റെ ഭാഗമായി മേയ് 19നു രൂപതയിൽ നടക്കുന്ന ദിവ്യകാരുണ്യ കോൺഗ്രസിൻ്റെ ലോഗോ പ്രകാശനം കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നിർവഹിച്ചു. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ലോഗോ ഏറ്റുവാങ്ങി. ദിവ്യകാരുണ്യ കോൺഗ്രസിന് 60 ദിവസങ്ങൾ ശേഷിക്കേ, തൃശൂർ മേരിമാത മേജർ സെമിനാരിയിലായിരുന്നു ലോഗോ പ്രകാശനം. ക്രൈസ്തവ ജീവിതത്തിന്റെ്റെ ഉറവിടവും ഉച്ചിയുമായ ദിവ്യകാരുണ്യത്തിൻ്റെ മാഹാത്മ്യം വ്യക്തമാക്കുന്ന തരത്തിലാണ് ലോഗോ രൂപകല്‌പന ചെയ്‌തിരിക്കുന്നത്.

സിബിസിഐ പ്രസിഡന്റും തൃശൂർ അതിരൂപത അധ്യക്ഷനുമായ മാർ ആൻഡ്രൂസ് താഴത്ത്, സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, കോതമംഗലം രൂപത ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ, മൂവാറ്റുപുഴ രൂപത ബിഷപ്പ് മാർ യൂഹാനോൻ തെയഡോഷ്യസ്, കെസിബിസി ജനറൽ സെക്രട്ടറി ഡോ. അലക്സസ് വടക്കുംതല, ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, വികാരി ജനറാള്‍ മോൺ. ജോസ് മഞ്ഞളി, രൂപതയിലെ വൈദികരും വിവിധ മേഖലകളിലെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ഇരിങ്ങാലക്കുട രൂപതയുടെ ചരിത്രത്തിൽ ആദ്യമായാണ് ദിവ്യകാരുണ്യ കോൺഗ്രസിനു വേദിയൊരുങ്ങുന്നത്.

Sharjah city AG