Ultimate magazine theme for WordPress.

ഹമാസ് നേതൃനിരയിലെ രണ്ടാമൻ ഈസ കൊല്ലപ്പെട്ടതായി റിപ്പോർട്ട്‌

ഗാസ : ഹമാസ് നേതാക്കളിൽ രണ്ടാമനായ മർവിൻ ഈസ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സൂചന. വടക്കാൻ ഗാസയിലെ അൽ നസേറത് ക്യാമ്പിന് നേരെ നടത്തിയ ആക്രമണത്തിലാണ് സൈനിക വിഭാഗം ഡെപ്യൂട്ടി കമാണ്ടർ ആയ ഈസ കൊല്ലപ്പെട്ടതെന്നാണ് വിവരം. ഈ ആക്രമണത്തിൽ അഞ്ചു പേരാണ്‌ കൊല്ലപ്പെട്ടത്.എന്നാൽ ഇസ്രായേൽ സൈന്യമോ, ഹമാസോ ഈക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഹമാസിന്റെ സൈനിക വിഭാഗം മേധാവി മുഹമ്മദ്‌ ദായിഫ് ,ഒക്ടോബർ 7 ന് ഇസ്രായേലിൽ നടന്ന ആക്രമണത്തിന്റെ കമാണ്ടർ യഹ്യ സിൻവർ ഖാൻ എന്നിവരെപ്പോലെ ഹിറ്റ്ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ഈസ. ഈസ കൊല്ലപ്പെട്ടിട്ടുണ്ടെങ്കിൽ സമാധാന ചർച്ചകൾക്ക് അതു തിരിച്ചടിയാകുമെന്നാണ് സൂചന.ഖത്തറും ഈജിപ്തും മുൻകൈയെടുത്താണ് സമാധാന നീക്കം നടക്കുന്നത്.

Sharjah city AG