Ultimate magazine theme for WordPress.

ഖമീസില്‍ നടപ്പാലം തകര്‍ന്നു ആളപായം ഇല്ല

റിയാദ് : ഖമീസ് മുശൈത്തിലെ പ്രിന്‍സ് സുല്‍ത്താന്‍ റോഡിന് കുറുകെയുള്ള നടപ്പാലം തകര്‍ന്നു വീണു. ആര്‍ക്കും പരിക്കില്ല. വലിയ മണ്ണുമാന്തിയന്ത്രം കയറ്റിവന്ന ലോറിയിടിച്ചാണ് പാലം തകര്‍ന്നതെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. ഇന്ന് രാവിലെയാണ് സംഭവം. പാലം തകര്‍ന്നുവീണതോടെ ഇതുവഴിയുള്ള ഗാതഗതം ഏറെ നേരം തടസ്സപ്പെട്ടു. അഞ്ചര മീറ്റര്‍ ഉയരത്തിലാണ് പാലം സ്ഥിതി ചെയ്യുന്നത്. അതിലധികം ഉയരമുള്ള ലോഡുമായാണ് ലോറിയെത്തിയത്. യന്ത്രത്തിന്റെ ഒരു ഭാഗം പാലത്തിലിടിക്കുകയായിരുന്നു. ഉടന്‍ തന്നെ പാലത്തിന്റെ വലത് ഭാഗം നിലം പൊത്തി. അവശിഷ്ടങ്ങള്‍ നീക്കം ചെയ്ത ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു.

Sharjah city AG