Ultimate magazine theme for WordPress.

ഇറാക്കിലെ ക്രൈസ്തവർ ഇപ്പോഴും സുരക്ഷിതരല്ല: കൽദായ ആർച്ചുബിഷപ്പ്

 

ബാഗ്ദാദ് : 40 മില്യൺ ജനങ്ങൾ ജീവിക്കുന്ന ഇറാക്കിൽ ക്രിസ്ത്യൻ ജനസംഖ്യ അപകടകരമാംവിധം കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് മൊസൂളിലെ കൽദായ ആർച്ചുബിഷപ്പ് മിഖായേൽ നജീബ്. 2003 ൽ 1.4 മില്യൺ ക്രൈസ്തവർ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ വെറും 2.5 ലക്ഷം പേരാണ് അവശേഷിക്കുന്നതെന്നും ഇറാക്കിലെ ക്രിസ്ത്യാനികൾ അരക്ഷിതാവസ്ഥയിലാണെന്നും അദ്ദേഹം പറയുന്നു.
ഫ്രാൻസിസ് മാർപാപ്പ നടത്തിയ ഇറാക്ക് സന്ദർശനത്തിന്റെ ഫലങ്ങൾ ഇപ്പോൾ കണ്ടു തുടങ്ങുന്നതായി പറഞ്ഞ അദ്ദേഹം വിവിധമതസ്ഥർ തമ്മിലുള്ള പരസ്പര സഹകരണം വർദ്ധിച്ചുവരുന്നതായും കൂട്ടിച്ചേർത്തു.

Sharjah city AG