Ultimate magazine theme for WordPress.

ഇന്ത്യ എഐ മിഷന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

 

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ത്യ എഐ മിഷന് അംഗീകാരം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോത്സാഹിപ്പിക്കുന്നതിനും സാധ്യതകളെ വിനിയോഗിക്കാനും ലക്ഷ്യമിടുന്ന പദ്ധതിയാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ യോഗത്തില്‍ പദ്ധതിക്ക് അംഗീകാരം നല്‍കി. പദ്ധതിക്കായി അഞ്ച് വര്‍ഷത്തേക്ക് 10,371.92 കോടി രൂപ അനുവദിച്ചു.

ഡിജിറ്റല്‍ ഇന്ത്യ കോര്‍പ്പറേഷന്റെ ഇന്ത്യ എഐ ഇന്‍ഡിപെന്‍ഡന്റ് ബിസിനസ് ഡിവിഷന്‍ ആണ് ദൗത്യം നടപ്പാക്കുന്നത്. നിര്‍മിത ബുദ്ധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുക, ഇന്ത്യക്കായി നിര്‍മിത ബുദ്ധി പ്രവര്‍ത്തിപ്പിക്കുക, ഡാറ്റയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, തദേശീയ എഐ സംവിധാനം വികസിപ്പിക്കുക, സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം തുടങ്ങിയവയാണ് ലക്ഷ്യം.

Sharjah city AG
Leave A Reply

Your email address will not be published.